
കൊച്ചി: കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം നടത്തി വന്നിരുന്ന കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ വെസ്സലിന്റെ നീറ്റിലിറക്കൽ കർമ്മം കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ നിർവഹിച്ചു.
14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യുവാൻ സൗകര്യം ലഭിക്കും വിധമാണ് പുതിയ റോ റോ സർവീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള റോ റോ സർവീസിൽ കാണപ്പെട്ട പോരായ്മകൾ കൂടി പരിഹരിച്ചുകൊണ്ട് തന്നെയാണ് പുതിയ റോ- റോ യുടെ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള പുതിയ റോ - റോ സർവീസ് കൂടി ആരംഭിക്കുന്നതോടെ വൈപ്പിൻ ഫോർട്ട് കൊച്ചി വഴിയുള്ള പശ്ചിമ കൊച്ചിയിലെ യാത്ര ക്ലേശം കുറയുമെന്നും കൊച്ചി മേയർ അഭിപ്രായപ്പെട്ടു.
KSINC ഡയറക്ടർ ഗിരിജ ഐഎഎസ് , ഷിപ്പിയാർഡ് CMD ജോസ്. വി.ജെ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. അഷ്‌റഫ്, ആന്റണി പൈനുതറ, കെ.എ മനാഫ്, അഡ്വ പി.എം. നസീമ,സീന ടീച്ചർ, ഷാകൃത, ജിസ്മി ജെറാൾഡ്, നഗരസഭാ സെക്രട്ടറി പി എസ് ഷിബു, സൂപ്രണ്ടിങ് എഞ്ചിനീയർ ഡേവിഡ് ജോൺ, ഷിപ്പിയാർഡ് ഡയറക്ടർമാരായ ഹരികൃഷ്ണൻ, രാജേഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google








